News Desk

2021-03-07 01:51:48 pm IST

ദോഹ: രാജ്യത്ത് വര്‍ധിച്ചു വരുന്ന ജനസംഖ്യക്ക് ആനുപാതികമായി പൊതുഗതാഗത സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ തയ്യാറാണെന്ന് കര്‍വാ കമ്പനി അറിയിച്ചു. നിലവില്‍ രാജ്യത്ത് കര്‍വയുടെ പേരില്‍ 4000 ബസ്സുകളും 1000-ത്തോളം ടാക്സികളും പ്രവര്‍ത്തനത്തിന് സജ്ജമാണ്. 

പൊതുഗതാതത്തിന് മാത്രമായി 700 ബസ്സുകളും കര്‍വയുടെ 2300 സ്‌കൂള്‍ ബസ്സുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകള്‍ കണക്റ്റ് ചെയ്യുന്ന 41 ലൈനുകളിലാണ് നിലവില്‍ കര്‍വയുടെ ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 

അടുത്ത വര്‍ഷം നടക്കുന്ന ഫുട്ബാള്‍ ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ ഇലക്ട്രോണിക് ബസ് സേവനങ്ങളുടെ വരവ് ഈ വര്‍ഷം അവസാനത്തോടെ പ്രതീക്ഷിക്കപ്പെടുന്നു. ചരിത്രത്തിലെ തന്നെ ആദ്യ ഇലക്ട്രോണിക് ബസ് സേവനങ്ങള്‍ ഏര്‍പ്പെടുത്തുന്ന ലോക കപ്പായി ഖത്തര്‍ ലോക കപ്പ് അറിയപ്പെടുമെന്നും കര്‍വയുടെ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top