Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പാക്കിസ്ഥനെ പൂട്ടാനൊരുങ്ങി ഇന്ത്യ. ഇന്നു മുതല്‍ 13 വരെ ജനീവയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സംഘടന മനുഷ്യാവകാശ കൗണ്‍സിലില്‍ വിഷയം ചര്‍ച്ച ചെയ്യാനാണു പാക്കിസ്ഥാന്റെ ശ്രമം.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്നാണു പാക്കിസ്ഥാന്റെ ആരോപണം. വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയുടെ നേതൃത്വത്തിലുള്ള സംഘമാണു പാക്കിസ്ഥാനുവേണ്ടി ജനീവയിലുള്ളത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നു കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായെന്നാണു പാക്കിസ്ഥാന്റെ ആരോപണം.

കശ്മീര്‍ വിഷയത്തില്‍ പ്രമേയം അവതരിപ്പിക്കാനാണു പാക്കിസ്ഥാന്റെ ശ്രമമെങ്കില്‍ മറികടക്കാനുള്ള നീക്കങ്ങളാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളത്. പാക്കിസ്ഥാനെ എതിര്‍ക്കുക എന്നതിനൊപ്പം ആ രാജ്യത്തിനകത്തെ മനുഷ്യാവകാശങ്ങളുടെ ദുരവസ്ഥ ലോകത്തെ വെളിപ്പെടുത്താനും ശ്രമിക്കും. പാക്ക് അധിനിവേശ കശ്മീര്‍, ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ വിഷയങ്ങളും ഉന്നയിക്കും.

സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. യുഎന്നിലെ ഇന്ത്യന്‍ സ്ഥാനപതി രാജീവ് കുമാര്‍ ചന്ദര്‍, പാക്കിസ്ഥാന്‍ പുറത്താക്കിയ ഇസ്‌ലാമാബാദിലെ നയതന്ത്ര പ്രതിനിധി അജയ് ബിസാരിയ എന്നിവരും ഇന്ത്യന്‍ സംഘത്തെ സഹായിക്കാനുണ്ട്.

Top