News Desk

2021-03-02 09:21:27 pm IST
ആലപ്പുഴ: ജമ്മു കശ്മീര്‍ സ്വദേശിയെ മുഹമ്മയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്വേഷം പരത്തുന്നതും പ്രകോപനപരവുമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് അറസ്‌റ്റെന്ന് പൊലീസ് പറഞ്ഞു. 

മുഹമ്മയിലെ റിസോര്‍ട്ടില്‍ സെക്യൂരിറ്റി ജീവനക്കാരനായ ജാഫറിനെ (ഷാ -24) കസ്റ്റഡിയിലെടുത്തത്. 2019ല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജന്‍സിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് വിവരം. സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്ന് പൊലീസ് പറഞ്ഞു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top