2020-02-17 07:27:00 pm IST
ദോഹ: കത്താറ പൈതൃക കേന്ദ്രത്തിന്റെ പ്രഥമ അൽ വാസ്മി ഗാർഡൻ ഫെസ്റ്റിവൽ നാളെ ആരംഭിക്കും . കത്താറ ഹിൽസിലാണ് മേള സംഘടിപ്പിക്കുന്നത്.ഖത്തർ എയർവേയ്സിന്റെ ഫ്രഞ്ച് ഗാർഡൻ, ട്രോപ്പിക്കൽ, ജാപ്പനീസ്, ഇന്ത്യൻ പൂന്തോട്ടങ്ങൾ എന്നിവയെല്ലാമാണ് മേളയിൽ ഉണ്ടാകുക.

  പൂന്തോട്ട ഡിസൈനുകൾ , പൂക്കൾ, അലങ്കാര ചെടികൾ, സസ്യങ്ങൾ എന്നിവയെല്ലാം മേളയിൽ ഉണ്ടാകും. കൂടാതെ  കുടുംബങ്ങൾക്കായി ട്രഷർ ഹണ്ട്, ഫ്ലോറൽ ആർട്, കരകൗശല ശിൽപശാലകൾ, തൽസമയ വിനോദ പരിപാടികൾ എന്നിവയുമുണ്ടാകും.

 കുട്ടികൾക്കായി പ്രത്യേക കളിസ്ഥലവുമുണ്ട്. ഭക്ഷണ-പാനീയങ്ങളുടെ വിൽപന സ്റ്റാളുകളും വിശ്രമ കേന്ദ്രങ്ങളും ഉണ്ടാകും. 18 മുതൽ 22 വരെ നടക്കുന്ന മേളയിൽ രാവിലെ 10 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് പ്രവേശിക്കാം.
Top