കോട്ടയം: ജോസ്.കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം നല്കിയ ഹൈക്കോടതി ഉത്തരവിനെതിരെ പി.ജെ ജോസഫ് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. നേരത്തെ, രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചിരുന്നു.
പാര്‍ട്ടി ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് അംഗീകരിക്കുകയും ചെയ്തിരുന്നു. ഇത് ജോസഫ് വിഭാഗത്തിന് തിരിച്ചടിയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു.
രണ്ടിലക്കായുള്ള നിയമപോരാട്ടത്തില്‍ ഹൈക്കോടതിയിലും ജില്ല കോടതിയിലും ജോസഫ് വിഭാഗത്തിന് നേരത്തേ തിരിച്ചടി നേരിട്ടിരുന്നു. തുടര്‍ന്ന് ജോസ് കെ. മാണി രണ്ടില ഉപയോഗിക്കുന്നത് സറ്റേ ചെയ്യണമെന്ന ആവശ്യവുമായി ജോസഫ് ഹൈകോടതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചു.
എന്നാല്‍ ആ ഹരജിയും തള്ളി. ഇതിനെതിരെ സമര്‍പ്പിച്ച ഹരജി ചീഫ് ജസറ്റിസ് അടങ്ങുന്ന ഡിവിഷന് ബെഞ്ച് തള്ളുകയായിരുന്നു. കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സമിതി അംഗങ്ങളുടെ എണ്ണം ശരിയായി പരിശോധിക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതെന്ന് കാണിച്ചാണ് ജോസഫ് അപ്പീല്‍ നല്‍കിയത്.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ മത്സരിച്ചത് 'ചെണ്ട' ചിഹ്നത്തിലായിരുന്നു. ഇത് ഐശ്വര്യമുള്ള ചിഹ്നമാണെന്നും ഇനി രണ്ടില അനുവദിച്ചുകിട്ടിയാലും ചെണ്ട സ്ഥിരമാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജോസഫ് മുമ്പ് പറഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ALSO WATCH