News Desk

2022-08-11 12:51:56 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ദരിദ്രരുള്ളത് മലപ്പുറം ജില്ലയില്‍. സംസ്ഥാനത്തെ അതിദരിദ്രരുടെ കണക്കെടുപ്പിന് ശേഷമാണ് കണക്കുകള്‍ പുറത്തു വിട്ടത്. സംസ്ഥാനത്ത് അതിദരിദ്രരെന്ന് കണ്ടെത്തിയ 64,006 പേരില്‍ 8553 പേരും മലപ്പുറത്ത് നിന്നാണെന്ന് കണക്കുകള്‍ പറയുന്നത്.

മലപ്പുറത്തിന് തൊട്ടു പിന്നില്‍ തിരുവനന്തപുരം ജില്ലയാണ്. കുടുംബശ്രീയുടെ പിന്തുണയോടെ അതിദാരിദ്ര്യ ലഘൂകരണത്തിന് ത്രിതല പദ്ധതി തദ്ദേശ ഭരണ വകുപ്പ് തയ്യാറാക്കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താനുള്ള സര്‍വ്വേ.

സംസ്ഥാനതലത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടത്തിയ  കണക്കെടുപ്പിലാണ് അതിദാരിദ്ര്യമുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തിയത്.  64,006 പേരില്‍, 12 763 പട്ടിക ജാതിക്കാരും 3021 പട്ടിക വര്‍ഗക്കാരുമാണ്. 7278 പേരുമായി തിരുവനന്തപുരം ജില്ലയാണ് രണ്ടാമത് വരുന്നത്. കടുത്ത ദാരിദ്രം അനുഭവിക്കുന്നവര്‍ ഏറ്റവും കുറവ് കോട്ടയം ജില്ലയിലാണ്.

തദ്ദേശ സ്ഥാപനങ്ങള്‍ വഴി കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ അതി ദാരിദ്ര്യ ലഘൂകരണമാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ലക്ഷ്യം. ആവശ്യത്തിന് ആഹാരം എത്തിക്കുന്നത് അടക്കം ഉടന്‍ നടപ്പാക്കേണ്ട പദ്ധതികളാണ് ഇതിനായി തയ്യാറാക്കിയത്. ഭവന രഹിതരുടെ പുനരധിവാസപോലുള്ള ഹ്രസ്വകാല പദ്ധതികള്‍, ഉപജീവന മാര്‍ഗ്ഗമടക്കം ഉറപ്പാക്കുന്ന ദീര്‍ഘകാല പദ്ധതികള്‍ തുടങ്ങി ത്രിതല സംവിധാനത്തോടെ ഇടപെടല്‍ നടത്താനാണ് തീരുമാനം. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top