തിരുവനന്തപുരം: കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമാണെന്ന് വ്യവസായി എം.എ യൂസഫലി. സംസ്ഥാനത്തെക്കുറിച്ചുള്ള പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തുടനീളം തന്റെ പദ്ധതികള്‍ ആരംഭിക്കുമെന്നും ഇതിലൂടെ 25000 പേര്‍ക്ക് തൊഴില്‍ നല്‍കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
'കേരളത്തെ കുറിച്ചുള്ള പ്രചാരണം എന്തായാലും, ഞാന്‍ കേരളത്തില്‍ നിക്ഷേപമിറക്കുന്നതില്‍ നിന്ന് പിന്നോട്ടു പോകുന്നയാളല്ല. കേരളം എന്റെ സംസ്ഥാനമാണ്. ഇവിടത്തെ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ഉണ്ടാകണം.
പദ്ധതികള്‍ മലിനീകരണ രഹിതമായിരിക്കണം. പരിസ്ഥിതി സൗഹൃദമാകണം. ആരെന്ത് പറയുന്നു എന്ന് ഞാന്‍ നോക്കാറില്ലെന്ന്- യൂസഫലി പറഞ്ഞു.
ലോകത്തെമ്പാടും ബിസിനസ് ചെയ്യുന്നയാളാണ് ഞാന്‍. കേരളത്തില്‍ ചെയ്യുമ്പോഴുള്ള സന്തോഷവും സംതൃപ്തിയും എനിക്ക് വേറെയെവിടുന്നു കിട്ടില്ല. ഇന്ത്യയൊട്ടാകെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇന്നൊവേഷന്, ട്രാന്‍സ്ഫോമേഷന്‍ നിക്ഷേപ സൗഹൃദമാണ്. അതില്‍ കേരളം ഒട്ടുംപിറകിലല്ല.
കേരളം നിക്ഷേപ സൗഹൃദമാണ്. അല്ലെങ്കില്‍ ഞാന്‍ നിക്ഷേപമിറക്കില്ലല്ലോ. ജോലി കൊടുക്കുന്ന പ്രക്രിയയാണ് നിക്ഷേപം. അതില്‍ നിന്ന് ഞാന്‍ പിറകോട്ട് പോകില്ല.'- യൂസഫലി പറഞ്ഞു.
തിരുവനന്തപുരത്തെ ലുലു ഷോപ്പിങ് മാള്‍ ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, യു.എ.ഇയുടെ കാബിനറ്റ് കൊമേഴ്സ് എകോണമി മിനിസ്റ്റര്‍ അബ്ദുല്ല തൗഖ്, യു.എ.ഇ അംബാസഡര്‍, ഇന്ത്യയിലെ സൗദി അംബാസഡര്‍, മന്ത്രി വി മുരളീധരന് തുടങ്ങിയവര്‍ പങ്കെടുക്കും. മാള്‍ 17ന് പൊതുജനത്തിന് തുറന്നു കൊടുക്കും.
തലസ്ഥാനത്ത് എന്റെ സ്വപ്ന പദ്ധതിയാണത്. ഇനിയും കേരളത്തില്‍ ഒരുപാട് പദ്ധതികള്‍ ആരംഭിക്കും. 25000 ആളുകള്‍ക്ക് ഞാന്‍ തൊഴില്‍ നല്‍കാനുള്ള വാഗ്ദാനം ചെയ്തിട്ടുണ്ട്. ഘട്ടംഘട്ടമായുള്ള പദ്ധതിയാണിത്. ഇതിന് ശേഷം തിരുവനന്തപുരത്തെ ഹയാത്ത് ആരംഭിക്കും. കോഴിക്കോട്ടെ ഷോപ്പിങ് മാളിന്റെ ജോലി ആരംഭിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക