തിരുവനന്തപുരം: ഷാര്‍ജയില്‍ ഡ്രൈവര്‍ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ലൈസന്‍സിനായി കേരളത്തില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവിങ് പഠിക്കാം. ഷാര്‍ജ ഭരണകൂടവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി മലപ്പുറത്ത് 25 ഏക്കര്‍ സ്ഥലം തെരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ 35 കോടി രൂപ ചെലവിലാണ് പുതിയ പരിശീലന കേന്ദ്രം നിര്‍മ്മിക്കുന്നത്. വിദേശ മാതൃകയിലുള്ള ട്രാക്കും പാര്‍ക്കിങ് കേന്ദ്രങ്ങളും സിഗ്നലുകളും ഇവിടെ സജ്ജീകരിക്കും.
കേരളത്തിലെയും വിദേശത്തെയും ഡ്രൈവിങ് രീതി വ്യത്യസ്തമായതിനാല്‍ പൊതുനിരത്തിലൂടെയുള്ള പരിശീലനം ഇവിടെ സാധ്യമല്ല. അതിനാല്‍ പ്രത്യേക കേന്ദ്രമാണ് പരിശീലനത്തിന് ഒരുക്കുക.
രണ്ടു ഘട്ടങ്ങളിലായുള്ള പരിശീലനവും പരീക്ഷകളുമാണ് ലൈസന്‍സ് ലഭിക്കുന്നതിനായി നടത്തപ്പെടുന്നത്. ഇവ ഷാര്‍ജയിലെ അധികാരികള്‍ക്ക് അവിടെയിരുന്നു നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. അവസാനഘട്ട ടെസ്റ്റ് മാത്രമായിരിക്കും ഷാര്‍ജയില്‍ നടത്തുക.
നിലവില്‍ രണ്ടരലക്ഷം മുതല്‍ നാലുലക്ഷം രൂപ വരെ ചെലവാക്കിയാണ് മലയാളികള്‍ ഷാര്‍ജയില്‍ ലൈസന്‍സ് നേടുന്നത്.