News Desk

2021-05-06 08:22:31 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ട് മുതല്‍ 16 വരെ പ്രഖ്യാപിച്ച ലോക്കഡൗണ്‍ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി. സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

പ്രധാന നിര്‍ദേശങ്ങള്‍ 

* അവശ്യ സേവനങ്ങള്‍ക്കുള്ള കടകള്‍ മാത്രമാണ് തുറക്കുക. രാവിലെ 6 മണി മുതല്‍ രാത്രി 7.30 വരെയാണ് പ്രവര്‍ത്തന സമയം.ബേക്കറികള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം. 

* പൊതുഗതാഗതം പൂര്‍ണ്ണമായും നിര്‍ത്തിവെയ്ക്കും. അന്തര്‍ ജില്ലാ യാത്രകള്‍ക്കും നിയന്ത്രണം.  

* പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസെടുക്കണം.

* സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

* റേഷന്‍ കട, കോള്‍ഡ് സ്‌റ്റോറേജ്, വളം, കാലിത്തീറ്റ, കാര്‍ഷിക ഉപകരണങ്ങള്‍ ലഭ്യമാകുന്ന കടകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം

* കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധനം, മൃഗസംരക്ഷണ മേഖലകള്‍ക്ക് അനുമതി. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനങ്ങള്‍ പാലിക്കണം.

* ഹോട്ടലുകളില്‍ ഹോം ഡെലിവറി മാത്രം

* വിമാനത്താവളങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലേക്ക് പോകുന്നവര്‍ ടിക്കറ്റ് അനുബന്ധ വിവരങ്ങള്‍ കൈവശം കരുതണം. 

* ചരക്കു വാഹനങ്ങള്‍ തടയില്ല. അവശ്യ വസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ഇവ ഉപയോഗിക്കാം

* പെട്രോള്‍ പമ്പുകള്‍, ഗ്യാസ് സ്റ്റേഷനുകള്‍, വര്‍ക്കഷോപ്പുകള്‍, കേബിള്‍, ടി.റ്റി.എച്ച്  എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം

* ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ട്. വാക്‌സിനേഷന്‍ നടപടികള്‍ക്ക് തടസ്സമുണ്ടാകില്ല. 

* സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കില്ല, മാധ്യമസ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. 

*ബാങ്കുകല്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കാം

*മരണാനന്തര ചടങ്ങുകള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച വിവാഹ ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍. കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയും അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ചെയ്യണം.

* ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികള്‍ക്ക് വിലക്ക്. 

* എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. 

* അഞ്ച് പേരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള തൊവിലുറപ്പ് പദ്ധതിയ്ക്കും ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ക്കും അനുമതി. ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നിവര്‍ക്കും പ്രവര്‍ത്തിക്കാം.

* കൊവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാം

* വീട്ടു ജോലിക്കാര്‍, കിടപ്പ് രോഗികളെ പരിചരിക്കുന്നവര്‍ക്കും യാത്ര ചെയ്യാം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top