News Desk

2021-06-11 04:07:00 pm IST

പാലക്കാട്: പാലക്കാട് നെന്മാറയില്‍ യുവാവിന്റെയും യുവതിയുടെയും 10 വര്‍ഷത്തെ ഒളിവുജീവിതം വാര്‍ത്തയായതോടെ ലവ് ജിഹാദ് ആരോപണങ്ങളുമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വലിയ രീതിയില്‍ പ്രചരണം ആരംഭിച്ചിരുന്നു. ഇതിനെതിരെ റഹ്മാന്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ് ഇപ്പോള്‍.

മതം നോക്കിയിട്ടല്ല തങ്ങള്‍ ഇരുവരും സ്‌നേഹിച്ചതെന്നും സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും റഹ്മാന്‍ പറഞ്ഞു. സജിതക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും തനിക്ക് മതം മാറ്റാന്‍ താല്‍പര്യമില്ലെന്നും റഹ്മാന്‍ വ്യക്തമാക്കി. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണെന്ന് റഹ്മാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യത്യസ്ത മതങ്ങളില്‍പ്പെട്ട റഹ്മാനും സജിതയും വീട്ടുകാരെ ഭയന്നാണ് ഒളിവില്‍ ദാമ്പത്യം ആരംഭിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്മാനെ സഹോദരന്‍ അവിചാരിതമായി റോഡില്‍വെച്ച് കണ്ടുമുട്ടുന്നതോടെയാണ് അവിശ്വസനീയമായ പ്രണയകഥ നാടറിയുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top