News Desk

2021-04-19 10:28:51 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് രാത്രികാല കര്‍ഫ്യു പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പാല്‍, പത്രം, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. രാത്രികാല ഷിഫ്റ്റിലെ ജീവനക്കാര്‍ക്കും ഇളവ് ഉണ്ട്. 

മെഡിക്കല്‍ സ്റ്റോര്‍, പെട്രോള്‍ പമ്പ് എന്നിവയ്ക്കും ഇളവ് അനുവദിച്ചുണ്ട്. ഹോട്ടലുകളില്‍ രാത്രി ഒമ്പത് മണിയ്ക്ക് ശേഷം പാര്‍സല്‍ നല്‍കരുത്. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നവരുടെ എണ്ണം കുറയ്ക്കണം. മാളുകളിലും സിനിമ തിയറ്ററുകളിലെ രാത്രി 7.30 വരെ മാത്രമെ പ്രവേശനം അനുവദിക്കുകയുള്ളു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top