Breaking News
ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ അമീര്‍ വിലയിരുത്തി | ഉരീദുവിന്റെ പേരില്‍ ചിലര്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അന്താരാഷ്ട്ര നാവിക സുരക്ഷാ സഖ്യത്തില്‍ സൗദി അറേബ്യയും | ഇന്ത്യൻ ഇസ്ലാമിക് സ്മാരകങ്ങളുടെ പ്രദർശനം കത്താറയിൽ | എണ്ണകേന്ദ്ര ആക്രമണം : യു.എസ് വിദേശകാര്യ സെക്രട്ടറി മൈക്ക്‌ പോംപിയോ ജിദ്ദയിൽ | എണ്ണകേന്ദ്ര ആക്രമണം: തെളിവുകളുമായി സൗദി, പങ്കില്ലെന്ന്  ഇറാൻ . . . | ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന് സുസ്ഥിരമായ ഭാവി ഉറപ്പാക്കാൻ കഴിയും: ഷെയ്‌ഖ മോസ | യുഎസ് വിസ ലഭിച്ചില്ലെങ്കിൽ യുഎൻ സമ്മേളനം ഒഴിവാക്കാൻ റൂഹാനി : സ്റ്റേറ്റ് മീഡിയ | അമീറിന്റെ സന്ദർശനം ഖത്തർ-ഫ്രാൻസ് ബന്ധം ശക്തിപ്പെടുത്തും | ഔദ്യോദിക സന്ദർശനത്തിനായി ഖത്തർ അമീർ പാരീസിലെത്തി |

തൃശൂര്‍: പൊലീസിന് മാനുഷിക മുഖം നല്‍കുമെന്ന പ്രസ്താവനയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേനയില്‍ സാരമായ മാറ്റം വരുത്തേണ്ട സമയമാണിത്, സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ സേനയില്‍ സംഭവിച്ചെന്നുവരാം.

തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും തൃശൂരില്‍ കോസ്റ്റല്‍ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

പഴയ പൊലീസിന്റെ മുഖം സര്‍ക്കാര്‍ മാറ്റിയെടുക്കുമെന്നും പൊലീസിന് മാനുഷിക മുഖം നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനമായിരിക്കും പൊലീസ് സേനയ്ക്ക് ഇനി നല്‍കുക. ഉദ്യോഗസ്ഥരുടെ മാനസീകാവസ്ഥ ജോലിയില്‍ പ്രകടിപ്പിക്കരുത്. ആത്മാര്‍ഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top