Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

ദോഹ:പ്രവാസി കൂട്ടായ്മയായ കേരളീയം ഖത്തറിന്റെ ലോക മലയാളം ഹ്രസ്വചലച്ചിത്ര മേളയിലേക്ക് അപേക്ഷ ക്ഷണിച്ചു.ഇന്ത്യൻ കൾചറൽ സെന്റർ, ഗോൾഡൻ ടാലന്റ്‌സ് എന്നിവയുമായി ചേർന്നു തിരുവനന്തപുരത്താണ് മേള നടത്തുന്നത്.

ചലച്ചിത്രമേളയുടെ പോസ്റ്റർ ഇന്ത്യൻ കൾചറൽ പ്രസിഡന്റ് എ.പി.മണികണ്ഠൻ പ്രകാശനം ചെയ്തു. കേരളീയം ഖത്തർ പ്രസിഡന്റ് ദുർഗ്ഗാദാസ്, ഭാരവാഹികളായ മധു, ജയകൃഷ്ണൻ, ജാഫർ വെളിയങ്കോട് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

ആഗോള തലത്തിലുള്ള മലയാളികളുടെ ഹ്രസ്വ ചിത്രങ്ങൾ ഓഗസ്റ്റ് 2,3,4 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തിൽ പ്രദർശിപ്പിക്കും.അവസാന റൗണ്ട് മത്സരവും പുരസ്‌കാര ദിനവും സെപ്റ്റംബർ 7ന് ദോഹയിലെ ഐസിസി ഹാളിൽ നടക്കും.

പ്രശസ്ത സംവിധായകരായ കെ.മധു, ടി.എസ്.സുരേഷ് ബാബു, സന്തോഷ് സൗപർണ്ണിക, അഖിലേഷ്, സെൻസർ ബോർഡ് അംഗം അനിൽ പ്ലാവോട് എന്നിവരടങ്ങുന്ന ജൂറിയാണ് വിധികർത്താക്കൾ. നിർമാതാവ് സുരേഷ് കുമാർ, ഗോൾഡൻ ടാലന്റ് ചെയർമാൻ എംഎൻസി ബോസ് എന്നിവരാണു ഉപദേശക സമിതി അംഗങ്ങൾ.

മികച്ച ചിത്രത്തിന് കാഷ് അവാർഡും ഫലകവും ലഭിക്കും. കൂടാതെ മറ്റ് പത്തോളം പുരസ്‌കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. റജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും keraleeyamdoha@gmail.com എന്ന ഇ-മെയിലിലോ +974 70657331 എന്ന നമ്പറിലോ ബന്ധപ്പെടണം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. 

Top