News Desk

2021-04-29 09:44:57 pm IST
അങ്കാറ: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ വധത്തില്‍ കുറ്റക്കാരായി കണ്ടെത്തിയ സൗദി പൗരന്മാര്‍ക്കെതിരെയുള്ള വിചാരണ തുടരുമെന്ന് തുര്‍ക്കി. ഖഷോഗി വധത്തിലെ തങ്ങളുടെ നിലപാടില്‍ ഒരു മാറ്റവുമില്ലെന്നു തുര്‍ക്കി ഉന്നത തല ഉദ്യോഗസ്ഥര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

നീതി വിജയിക്കുമെന്നും ഖഷോഗി വധക്കേസിലെ നിയമനടപടികളില്‍ ഒരു തടസവുമുണ്ടാകില്ലെന്നും ഇവര്‍ വ്യക്തമാക്കി. സൗദിയില്‍ തുര്‍ക്കി സര്‍ക്കാര്‍ നടത്തിയിരുന്ന എട്ട് സ്‌കൂളുകള്‍ സൗദി ഭരണാധികാരികള്‍ അടച്ചുപൂട്ടിയതിന് പിന്നാലെയാണ് ഖഷോഗി വിഷയത്തില്‍ ശക്തമായ നിലപാടുമായി തുര്‍ക്കി എത്തിയിരിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top