News Desk

2021-02-27 06:35:49 pm IST
അബുദാബി: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തില്‍ സൗദിയുടെ നിലപാടിനെ പിന്തുണച്ച് യു.എ.ഇ രംഗത്ത്. 
യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 

സൗദിയുടെ നീതിന്യായ വ്യവസ്ഥയില്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയം പൂര്‍ണ വിശ്വാസം രേഖപ്പെടുത്തി. യുഎഇയെ കൂടാതെ കുവൈത്തും സൗദിക്ക് പിന്തുണ പ്രഖ്യാപിച്ചു.

ഖഷോഗിയുടെ കൊലപാതകം നടന്നത് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അനുവാദത്തോടെയാണെന്ന് യു.എസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിനെ സൗദി ശക്തമായി എതിര്‍ക്കുകയും ചെയ്തിരുന്നു.

കുറ്റവാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടും തെറ്റായതും നീതിയുക്തമല്ലാത്തതുമായ നിഗമനങ്ങള്‍ ഉള്‍പ്പെടുന്ന ഒരു റിപ്പോര്‍ട്ട് വരുന്നത് ഖേദകരകമാണെന്നും സൗദി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. സൗദിയുടെ ഈ നിലപാടിനെ പിന്തുണച്ചാണ് യു.എയഇയും കുവൈത്തും രംഗത്തെത്തിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top