News Desk

2021-06-24 10:30:16 pm IST
റിയാദ്: ഖത്തര്‍  അമീറായി സാരഥ്യമേറ്റതിന്റെ വാര്‍ഷിക ദിനത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആശംസാ സന്ദേശമയച്ചു. രാജ്യത്തിന്റെ കൂടുതല്‍ കൂടുതല്‍ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടി ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നതോടൊപ്പം ആരോഗ്യവും  സന്തോഷവും ആശംസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിനെയും  ഖത്തര്‍ ജനതയെയും അദ്ദേഹം അഭിനന്ദനം അറിയിച്ചു. സൗദി കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാനും ഖത്തര്‍ അമീറിന് അഭിനന്ദന സന്ദേശം അയച്ചു. 2013 ജൂണ്‍ 23നായിരുന്നു  ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഖത്തര്‍ അമീറായി ചുമതലയേറ്റത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top