News Desk

2021-04-27 06:03:18 pm IST
ദോഹ: സൗദിയില്‍ സന്ദര്‍ശനം നടത്താന്‍ ഖത്തര്‍ അമീറിനെ ക്ഷണിച്ച് സല്‍മാന്‍ രാജാവ്. കഴിഞ്ഞ ദിവസം ദോഹയിലെത്തിയ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അബ്ദുല്ല ഇതുമായി ബന്ധപ്പെട്ട പ്രത്യേക സന്ദേശം അമീറുമായുള്ള കൂടിക്കാഴ്ചയില്‍ കൈമാറി. 

സൗദി രാജാവിന്റെ ആരോഗ്യത്തെ കുറിച്ചും സൗദിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവ വികാസങ്ങളെ കുറിച്ചും അമീര്‍ സൗദി വിദേശകാര്യ മന്ത്രിയില്‍ നിന്നും ചോദിച്ചറിഞ്ഞു. ഖത്തര്‍ വാര്‍ത്ത ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top