News Desk

2021-09-22 11:08:04 pm IST
റിയാദ്: സൗദിയില്‍ ടൂറിസ്റ്റ് വിസകള്‍ നീട്ടിനല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദിയിലേക്ക് വരാനായി ടൂറിസ്റ്റ് വിസയെടുക്കുകയും കൊവിഡ് പ്രതിസന്ധി കാരണം വരാന്‍ സാധിക്കാതെ വിസ കാലാവധി അവസാനിക്കുകയും ചെയ്തവര്‍ക്കാണ് വിസ നീട്ടിനല്‍കാന്‍ അനുമതി. ഉത്തരവ് പ്രകാരം വിസകള്‍ നീട്ടിക്കൊടുക്കുന്നത് ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു.

കൊവിഡ് കാരണം സൗദിയിലേക്ക് ടൂറിസ്റ്റ് എന്‍ട്രി നിര്‍ത്തല്‍ ചെയ്തതിനാല്‍ ഇത് വരെ ഉപയോഗപ്പെടുത്താത്ത ടൂറിസ്റ്റ് വിസിറ്റ് വിസകള്‍ സൗജന്യമായി പുതുക്കുന്ന പരിധിയില്‍ ഉള്‍പ്പെടും. ഉത്തരവ് പ്രകാരം 2021 മാര്‍ച്ച് 24നു മുംമ്പ് ടൂറിസ്റ്റ് വിസകള്‍ ഇഷ്യു ചെയ്ത എല്ലാ രാജ്യക്കാര്‍ക്കും വിസ ഓട്ടോമാറ്റിക്കായി പുതുക്കി നല്‍കിയിട്ടുണ്ട്.

പുതിയ വിസാ കാലാവധി ഉള്‍പ്പെടുത്തിയ ഇ-വിസ അറ്റാച്ച് ചെയ്ത ഇ-മെയില്‍ സന്ദേശം അര്‍ഹരായവര്‍ക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ കാലാവധി കഴിഞ്ഞ വിസിറ്റ് വിസകളും ഇഖാമ, റി-എന്‍ട്രി എന്നിവയും സൗജന്യമായി പുതുക്കി നല്‍കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരം നിലവില്‍ നാട്ടിലുള്ള പ്രവാസികളുടെ ഇഖാമ കാലാവധി കഴിഞ്ഞ ദിവസം മുതല്‍ നവംബര്‍ 30 വരെ പുതുക്കല്‍ ആരംഭിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top