News Desk

2021-03-17 10:52:45 pm IST
വടകര: ടി.പി ചന്ദ്രശേഖരന്‍ ആരായിരുന്നുവെന്ന് മെയ് രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെടുമെന്ന് കെ.കെ.രമ. കൊലപാതക രാഷ്ട്രീയത്തിന് വടകരയിലെ വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും അവര്‍ പറഞ്ഞു. 

താന്‍ സ്ഥാനാര്‍ഥിയായാല്‍ പിന്തുണയെന്ന കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം ആര്‍.എം.പി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. നേതാക്കള്‍ സദുദ്ദേശത്തോടെയാണ് പറഞ്ഞതെന്ന് തിരിച്ചറിയുന്നു. അതിനാല്‍ പരാതിയില്ലെന്നും കെ.കെ.രമ മനോരമ ന്യൂസ് ചാനലിനോടു വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top