News Desk

2021-05-18 01:15:36 pm IST

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയ്ക്ക് രണ്ടാം പിണറായി മന്ത്രിസഭയില്‍ ഇടമില്ല. അപ്രതീക്ഷിത തീരുമാനത്തിലൂടെ മുതിര്‍ന്ന കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ശൈലജയെ അടക്കം നിലവിലെ എല്ലാ മന്ത്രിമാരേയും മാറ്റി നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു 

പിണറായി ഒഴികെ എല്ലാവരും മാറി പുതിയ ടീം വരട്ടെ എന്ന തീരുമാനം അംഗീകരിക്കപ്പെട്ടതോടെയാണ് ശൈലജയ്ക്ക് മന്ത്രിസഭയിലേക്കുള്ള വഴി അടഞ്ഞത്. ഒന്നാം പിണറായി സര്‍ക്കാരിലെ ഏറ്റവും ജനപ്രീതി നേടിയ മന്ത്രി കെ.കെ. ശൈലജയായിരുന്നു.

ഗൗരിയമ്മയ്ക്കും സുശീല ഗോപാലനും ശേഷം സി.പി.ഐ.എമ്മിലെ ഏറ്റവും മികച്ച വനിതാ നേതാവായിരുന്നു ശൈലജ. രണ്ടാം പിണറായി സര്‍ക്കാരിലും ആരോഗ്യ മന്ത്രിയായി ശൈലജയെ പാര്‍ട്ടിക്കാരും അനുഭാവികളും സഹയാത്രികരും എല്ലാം ഉറപ്പിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിത തീരുമാനം.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top