News Desk

2022-09-04 02:08:46 pm IST
തിരുവനന്തപുരം: ഏഷ്യയിലെ അത്യുന്നത ബഹുമതിയായ മഗ്സസെ അവാർഡ് സ്വീകരിക്കുന്നതില്‍നിന്ന് മുൻ ആരോഗ്യമന്ത്രിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കെ.കെ.ശൈലജയെ സി.പി.എം. വിലക്കി. അവാർഡിന് നിർദേശിക്കപ്പെട്ട വിവരം പാർട്ടിയെ അറിച്ചു എന്നാൽ പാർട്ടി ശൈലജയെ വിലക്കുകയായിരുന്നു.

ഏഷ്യയിലെ നൊബേൽ പ്രൈസ് എന്നാണ് മഗ്സസെ അവാർഡിനെ വിശേഷിപ്പിക്കുന്നത്. കോവിഡ്, നിപ്പ പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് 2022ലെ മഗ്സസെ പുരസ്കാരത്തിനായി ശൈലജയെ തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പാർട്ടി കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും പുരസ്കാരം സ്വീകരിക്കേണ്ടെന്ന നിലപാട് എടുക്കുകയായിരുന്നു. തുടർന്ന് പുരസ്കാരം സ്വീകരിക്കുന്നില്ലെന്ന് ശൈലജ സമിതിയെ അറിയിച്ചു.

കൊവിഡ്, നിപ കാലത്തെ പ്രവര്‍ത്തനങ്ങള്‍ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ആണെന്നും അത് ഒരു വ്യക്തിയില്‍ ഒതുങ്ങുന്നതല്ലെന്നുമായിരുന്നു പാർട്ടിയുടെ നിലപാട്. കൂടാതെ ഫിലിപ്പീന്‍സില്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധ നിലപാട് സ്വീകരിച്ചയാളുടെ പേരിലുള്ള പുരസ്‌കാരം സ്വീകരിക്കേണ്ടതില്ലെന്നും സജീവമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഇതുവരെ മാഗ്‌സസെ അവാര്‍ഡ് നല്‍കിയിട്ടില്ല, അതുകൊണ്ട് ഈ പുരസ്‌കാരം സ്വീകരിക്കേണ്ടതില്ല, ഈ ഘടകങ്ങളെല്ലാം പരിഗണിച്ചാണ് കെ.കെ ശൈലജ അവാര്‍ഡ് നിരസിച്ചതെന്ന് സീതാറാം യെച്ചൂരി വിശദീകരിച്ചു.

അതേസമയം ജ്യോതി ബസുവിന് പ്രധാനമന്ത്രിപദം നിരസിച്ചശേഷം സി.പി.എം. എടുത്ത രണ്ടാമത്തെ ‘ചരിത്രപരമായ മണ്ടത്തരം’ എന്നാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഇതിനെ വിശേഷിപ്പിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top