News Desk

2020-07-09 03:10:59 pm IST
ദോഹ: ഖത്തര്‍ കെ.എം.സി.സി ചെറുവത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കാസര്‍കോട് കൈതക്കാട് സ്വദേശി എം.കെ ഫാറൂഖ്(57 ) ദോഹയില്‍ നിര്യാതനായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദോഹ ഹമദ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.

ഖത്തര്‍ കൈതക്കാട് മഹല്ല് ജമാഅത്ത് ട്രഷറര്‍, കാസര്‍കോഡ് ജില്ലാ എസ്.കെ.എസ്.എസ്.എഫ് വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. കൈതക്കാട് മഹല്ലിലെ സാമൂഹിക പ്രവര്‍ത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

ഭാര്യ: റസിയ കൈതക്കാട്. മക്കള്‍ റാസിഖ്(ഖത്തര്‍), ഫര്‍ഹാന്‍, ഫായിസ. മരുമക്കള്‍: സല്‍മ, റാഷിദ്(സൗദി).

ALSO WATCH



വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
KMCC Qatar
Top