News Desk

2020-08-04 10:55:41 pm IST
അബുദാബി: യു.എ.ഇയില്‍ നടക്കുന്ന കൊവിഡ്-19 വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ മുന്നിട്ടുനിന്നതില്‍ അബൂദാബി കെ.എം.സി.സി പ്രവര്‍ത്തകരും. 

അബൂദാബി കെ.എം.സി.സി പ്രവര്‍ത്തകരാണ് പരീക്ഷണത്തില്‍ പങ്കെടുക്കാന്‍ സ്വമേധയാ താല്‍പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് ജനങ്ങള്‍ മുന്നോട്ടു വരണമെന്ന യു.എ.ഇയുടെ ആഹ്വാനം ആത്മവിശ്വാസത്തോടെയാണ് അബുദാബിയിലെ കെ.എം.സി.സി വളണ്ടിയര്‍മാരായ സുഹൈല്‍, ഫൈസല്‍ ഉമര്‍ എന്നിവരും സഹപ്രവര്‍ത്തകരും ഏറ്റെടുത്തത്.  

വൈറസിനെതിരായി പ്രതിരോധ മരുന്ന് പരീക്ഷണം നടത്തുമ്പോള്‍ അതില്‍ പങ്കാളിയാകേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്നബോധ്യത്തിലാണ് മലപ്പുറം തിരൂരങ്ങാടി സ്വദേശി സുഹൈല്‍ ക്ലാരി ഹുദവിയും പാലക്കാട് പട്ടാമ്പി സ്വദേശി ഫൈസല്‍ ഉമറും സുഹൃത്തുക്കളും പരീക്ഷണത്തിന്റെ ഭാഗമാകാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. 

നേരത്തേ രാജ്യത്തെ വി.പി.എസ് ഹെല്‍ത്ത്കെയറിന് കീഴിലുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും അടക്കമുള്ളവര്‍ പരീക്ഷണത്തിന്റെ ഭാഗമാകാന്‍ എത്തിയത് രംഗത്തെത്തിയിരിന്നു. ഈദ് അവധിക്കിടെ ആദ്യബാച്ചില്‍ 109 ആരോഗ്യപ്രവര്‍ത്തകരാണ് പരീക്ഷണത്തിന്റെ ഭാഗമായി വാക്സിന്‍ സ്വീകരിച്ചത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 


Top