Breaking News
ഉരീദുവിന്റെ അള്‍ജീരിയയിലെ തലവനെ പുറത്താക്കി; അന്വേഷണം പ്രഖ്യാപിച്ച് ഖത്തര്‍ | രാമക്ഷേത്ര നിർമാണം; ട്രസ്റ്റിന്റെ ചുമതല ബാബ്‌രി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികള്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍ | ബി.ആർ.ഷെട്ടി ബോർഡ് ഓഫ് ഡയറക്ടേഴ്സ് സ്ഥാനത്തു നിന്ന് രാജിവെച്ചു | 'മറ്റു രാഷ്ട്രങ്ങളുടെ അവകാശങ്ങളില്‍ കൈകടത്തല്‍ ഈ നൂറ്റാണ്ടിന് ചേര്‍ന്നതല്ല'; ഉപരോധ രാഷ്ട്രങ്ങള്‍ സാമാന്യ ബുദ്ധി കാണിക്കണമെന്നും ഖത്തര്‍ | സംയുക്ത നാവിക പരിശീലനത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദിയും യു.എസും | ദേശീയ-സംസ്ഥാന പാതയോരങ്ങളില്‍ 12,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭ നിർദേശം | കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തിൽപ്പെട്ടു; 20 പേര്‍ മരിച്ചു, അപകടകാരണം നിയന്ത്രണം വിട്ടെത്തിയ ലോറി | കൊറോണ വൈറസ് മരണം 2118 ആയി; ഇറാനിൽ രണ്ട് പേർ മരിച്ചു, ചൈനയിൽ യാത്രാ വിലക്ക് തുടരുന്നു | ഇൻഡിഗോ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നു | ദുബായിൽ ക്ലീനർ 8.4 ദശലക്ഷം ദിർഹം വിലമതിക്കുന്ന വാച്ചുകൾ മോഷ്ടിച്ചു |
2019-06-30 06:47:46pm IST
തൃശൂര്‍:  കാട്ടി കൊടുവള്ളി നഗരസഭാ കൗൺസിലറും ഖത്തറിൽ സ്വർണ വ്യാപാരിയുമായ കോയിശേരി മജീദിനേ  ഫോണില്‍ വിളിച്ച് ഭീക്ഷണിപ്പെടുത്തിയ സംഭവത്തില്‍ കൊടി സുനിക്കെതിരേ പൊലീസ് കേസെടുത്തു. മജീദിന്റെ ഭാര്യ എ,.കെ. ഷബീന നല്‍കിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

സുനിയുടെ ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ തനിക്കും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്ന് ഷബീന പരാതിയില്‍ അവശ്യപ്പെട്ടിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന കൊടി സുനി തന്നെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മജീദ് ഖത്തര്‍ എംബസിക്കും പരാതി നല്‍കിയിരുന്നു.

ഐപിസി 506 അനുസരിച്ച് ഭീഷണിപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസ്. കൊടുവളളി സിഐയുടെ നതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുക. ഭീഷണിപ്പെടുത്താനുപയോഗിച്ച ഫോണ്‍ നന്പര്‍ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം. ഈ നന്പര്‍ നിലവില്‍ സ്വിച്ച്ഡ് ഓഫാണ്. സംഭവവുമായി ബന്ധപ്പെട്ട് കോഴിശേരി മജിദിന്‍റെയും മൊഴിയെടുക്കേണ്ടതുണ്ട്. തുടര്‍ന്ന് ജയിലിലെത്തി കൊടി സുനിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. ടി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവര്യന്തം ശിക്ഷിക്കപ്പെട്ട കൊടി സുനി നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണുളളത്.   


Top