പാരിസ്: ഇന്ത്യന്‍ മൈക്രോബ്ലോഗിങ് പ്ലാറ്റ്ഫോമായ കൂ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ഫ്രഞ്ച് ഹാക്കര്‍ എലിയറ്റ് ആന്ഡേഴ്സണ്. കൂ ആപ്പില്‍ 30 മിനിറ്റ് നേരം ചെലവഴിച്ചുവെന്നും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ ചോര്‍ത്തുന്നുണ്ടെന്നും ആന്ഡേഴ്സണ് ട്വിറ്ററില്‍ സ്ക്രീന്‍ ഷോട്ട് സഹിതം കുറിപ്പിട്ടു.
എലിയറ്റ് ആന്ഡേഴ്സണ് എന്ന വ്യാജ പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍ നേരത്തെ ആധാര്‍ കാര്‍ഡിന്റെയും ആരോഗ്യ സേതു ആപ്ലിക്കേഷന്റെയും സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇ-മെയില്‍ വിലാസം, പേര്, ലിംഗം, വിവാഹവിവരം തുടങ്ങി തീര്‍ത്തും വ്യക്തിപരമായ കാര്യങ്ങളാണ് കൂ ചോര്‍ത്തുന്നത് എന്ന് ആന്ഡേഴ്സണ് പറയുന്നു. കമ്പനിയുടെ ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് യു.എസിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി.
ട്വിറ്ററിന് ബദലായ ഇന്ത്യന്‍ ആപ്ലിക്കേഷന്‍ എന്ന നിലയിലാണ് കൂ വിന് പ്രചാരം കിട്ടിയത്. കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ കൂ വില്‍ അക്കൗണ്ട് തുടങ്ങുകയും മറ്റുള്ളവരോട് അക്കൗണ്ട് ആരംഭിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ട്വിറ്ററുമായി കൂ വഴിയാണ് കേന്ദ്ര ടെക്നോളജി മന്ത്രാലയം സംവദിച്ചിരുന്നത്.
You asked so I did it. I spent 30 min on this new Koo app. The app is leaking of the personal data of his users: email, dob, name, marital status, gender, ... https://t.co/87Et18MrOgpic.twitter.com/qzrXeFBW0L
അപരമേയ രാധാകൃഷ്ണ, മായങ്ക് ബിദവത്ക എന്നിവര്‍ സ്ഥാപിച്ച ബോംബിനെറ്റ് ടെക്നോളജീസാണ് കൂവിന് പിന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ റേഡിയോ പരിപാടിയായ മന് കി ബാത്തില്‍ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതോടെയാണ് കൂ പ്രചാരം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്.
ട്വിറ്ററിന് സമാനമായ ആപ്ലിക്കേഷനാണ് കൂവും. പങ്കുവയ്ക്കുന്ന പോസ്റ്റിനെ കൂ എന്നാണ് വിളിക്കുക. ഷെയര്‍ ചെയ്യുന്ന പോസ്റ്റ് റികൂ എന്ന് അറിയപ്പെടും. ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലും ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. 400 വാക്കുകളാണ് ഒരു പോസ്റ്റിന്റെ പരിധി. ഒരു മിനിറ്റ് ഷോര്‍ട്ട് വീഡിയോ/ഓഡിയോയും പബ്ലിഷ് ചെയ്യാം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക