കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതം മൂലം കോട്ടയം സ്വദേശി മരിച്ചു. കോട്ടയം വാകത്താനം തൃക്കോതമംഗലം ചിറപ്പുറത്ത് പുതുമന വീട്ടില്‍ ജോസഫ് ബേബി (ജോസി 53) ആണ് മരിച്ചത്.
30 വര്‍ഷമായി കുവൈത്ത് പ്രവാസിയാണ് ജോസഫ്. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ജീവനക്കാരനായിരുന്നു. കുവൈത്ത് സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംകമാണ്.
ഭാര്യ: സൂസി (ജാബിരിയ അറബിക് സ്കൂള്‍ അധ്യാപിക). മക്കള്‍: ഏബിള്‍ ജോസഫ് (വിദ്യാര്‍ഥി, കാനഡ), റബേക്ക (വിദ്യാര്‍ഥി, ബംഗളൂരു). മൃതദേഹം നാട്ടില്‍ കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക