News Desk

2021-03-18 06:43:00 pm IST


കുവൈത്ത് സിറ്റി: രണ്ടു പ്രവാസി മലയാളികള്‍ കുവൈത്തില്‍ നിര്യാതരായി. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് ബാലുശ്ശേരി നടുവണ്ണൂര്‍ കാവില്‍ സ്വദേശി പി. മുസ്തഫ (48) യും തിരൂര്‍ രണ്ടത്താണി സ്വദേശി ഇബ്രാഹിം പുതിയ പറമ്പി (49) ലുമാണ് മരണപ്പെട്ടത്. 

മുസ്തഫ രണ്ടര മാസമായി ഫര്‍വാനിയ ആശുപത്രിയിലെ വെന്റിലേറ്ററിലായിരുന്നു. കുവൈത്ത് കെ.എം.സി.സി പ്രവര്‍ത്തകനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു.

ഇബ്രാഹിം ഹൃദയാഘാതം മൂലമാണ് മരിച്ചത്. കെ.എം.സി.സിയുടെ നേത്യത്വത്തില്‍ മൃതദേഹം കുവൈത്തില്‍ മറവ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍  നടക്കുന്നുണ്ട്. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: നഫീസ. ഭാര്യ: റംല. മക്കള്‍: ഖദീജത്തുല്‍ ഖുബ്റ, ഫാത്തിമ ഷഹീദ, നഫീസത്ത് മിസ്രിയ, മുഹമ്മദ് ആദില്‍. 


ഫോട്ടോ കടപ്പാട്: മാധ്യമം


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top