News Desk

2021-03-25 06:51:26 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,989 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 75 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്.

1746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 153 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ദക്ഷിണാഫ്രിക്കയില്‍ നിന്നു വന്ന ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കോഴിക്കോടാണ്. 301 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ 205, തിരുവനന്തപുരം 202, മലപ്പുറം 193, എറണാകുളം 188, കോട്ടയം 152, കൊല്ലം 147, ആലപ്പുഴ 110, പത്തനംതിട്ട 101, തൃശൂര്‍ 94, കാസര്‍കോട് 92, ഇടുക്കി 89, പാലക്കാട് 72, വയനാട് 43 എന്നിങ്ങനെയാണ് മറ്റ് ജില്ലകള്‍ തിരിച്ചുള്ള കണക്ക്.

ഇന്ന് 1865 പേര്‍ കൂടി കൊവിഡില്‍ നിന്നും രോഗമുക്തി നേടി. ഇതോടെ 24,380 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 10,82,668 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങള്‍ കൊവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചതോടെ ആകെ മരണം 4539 ആയി. 

വിവിധ ജില്ലകളിലായി 1,27,105 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,23,359 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റീനിലും 3746 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

534 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 3 പുതിയ ഹോട്‌സ്പോട്ടുകളാണുള്ളത്. 4 പ്രദേശങ്ങളെ ഒഴിവാക്കി; ആകെ 353 ഹോട്‌സ്പോട്ടുകളാണുള്ളത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top