News Desk

2021-03-24 08:54:27 pm IST
കുവൈത്ത്‌സിറ്റി: കോഴിക്കോട് കൊയിലാണ്ടി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. സെയ്ദ് ഹൈദ്രോസ് സഖാഫ് (59) ആണ് കുവൈത്തില്‍ മരിച്ചത്. കൊവിഡ് ബാധിച്ച് മിഷ്‌രിഫ് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

എയ്‌സ് ഹാര്‍ഡ്‌വെയര്‍ ജീവനക്കാരനായിരുന്നു. നാല് പതിറ്റാണ്ടോളം കാലം കുവൈത്തില്‍ പ്രവാസിയായിരുന്നു. ഭാര്യ മുബീനയും മകള്‍ ഹിനയും കുവൈത്തിലുണ്ട്. സെയ്ദ് അജീബ് സഖാഫ്, ഹിബ, ഹന്ന എന്നിവരും മക്കളാണ്.

മരുമക്കള്‍: സെയ്ദ് മര്‍സൂഖ് ബര്‍ഗയ്ബ, ഷഫീഖ്, ഹയ. സഹോദരങ്ങള്‍: അബ്ദുല്ല, ജഅഫര്‍, അഹ്മദ്, ഇസ്ഹാഖ്. മയ്യിത്ത് കൊവിഡ് മാനദണ്ഡ പ്രകാരം കുവൈത്തില്‍ ഖബറടക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top