News Desk

2021-04-24 10:19:52 pm IST


ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് കോഴിക്കോട് മുളമ്പത്ത് സ്വദേശി മരിച്ചു. നരിപ്പറ്റ മുള്ളമ്പത്ത് പള്ള്യാറയിലെ കെ.കെ.അശോകന്‍ (59) ആണ് മരിച്ചത്. 35 വര്‍ഷത്തിലേറെയായി ഖത്തറില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഖലീഫാത്ത് ജദീദില്‍ ടൈലറിംഗ് സ്ഥാപനം നടത്തുകയായിരുന്നു.  

ഭാര്യ- മിനി, മക്കള്‍- വൈഷ്ണ,വിഷ്ണു. സഹോദരങ്ങള്‍- പരേതനായചന്ദ്രന്‍, യശോദ,നാണു,ദേവി,സുലോചന, പ്രസാദ്, സംസ്‌കാരം ഖത്തറില്‍ തന്നെ നടത്തും.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top