News Desk

2021-03-03 08:33:40 pm IST

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ തള്ളി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷമാണ് ലീഗ് ചര്‍ച്ച ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലീഗ് സ്ഥാനാര്‍ഥികള്‍ എന്ന പേരില്‍ ചില മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ പ്രവര്‍ത്തകര്‍ വഞ്ചിതരാകരുതെന്നും മജീദ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

'പാര്‍ലമെന്ററി ബോര്‍ഡുമായി കൂടിയാലോചിച്ച് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ കഴിഞ്ഞ പ്രവര്‍ത്തകസമിതി യോഗം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുവരെ പ്രസിഡന്റിന്റെ സാന്നിധ്യത്തില്‍ പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നിട്ടില്ല.', കെ.പി.എ മജീദ് പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top