കൊട്ടാരക്കര: കൊട്ടാരക്കര ഡിപ്പോയില്‍ നിന്നും കാണാതായ കെ.എസ്.ആര്.ടി.സി ബസ് കണ്ടെത്തി. കൊല്ലം പാരിപ്പള്ളിയിലാണ് ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബസ് പാരിപ്പള്ളിയില്‍ എത്തിയത് എങ്ങനെയെന്ന് വ്യക്തമല്ല.
സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. സി.സി.ടി.വി കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി സര്‍വീസ് അവസാനിപ്പിച്ച് ഡിപ്പോയ്ക്ക് പുറത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ആര്.എ.സി 354 വേണാട് ബസ്സാണ് കാണാതായത്.
ഞായറാഴ്ച സര്‍വീസ് പൂര്‍ത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ചത്. ഗ്യാരേജിലെ പരിശോധനയ്ക്ക് ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിട്ടു. തിങ്കളാഴ്ച രാവിലെ സര്‍വീസ് നടത്താനായി ഡ്രൈവര്‍ എത്തി.
പക്ഷേ, പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടര്‍ന്ന് സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. രാത്രി ഒന്നരയോടെ ഒരാള്‍ ബസ്സുമായി കൊല്ലം ഭാഗത്തേക്ക് പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി. ഇതോടെയാണ് ബസ് മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.
സംഭവത്തില്‍ കെ.എസ്.ആര്.ടി.സി അധികൃതര്‍ തിങ്കളാഴ്ച രാവിലെ പൊലീസില്‍ പരാതി നല്കി. ജില്ലയിലാകെ പൊലീസും അധികൃതരും വ്യാപക പരിശോധന നടത്തി. ഇതിനിടെയാണ് കൊല്ലം പാരിപ്പള്ളിയിലെ ഒരു മൈതാനത്ത് ബസ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബസ് കണ്ടെത്തിയെങ്കിലും മോഷ്ടിച്ചയാളെ കണ്ടെത്താന്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്.
അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. കേരളത്തില്‍ മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ആരുമറിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.
'കൊട്ടാരക്കര ഡിപ്പോയിലെ കെ.എസ്.ആര്.ടി.സി. ബസ് അര്‍ധരാത്രി ആരോ മോഷ്ടിച്ച് കൊണ്ടുപോയിരിക്കുന്നു. ആ മോഷ്ടാവിനെക്കുറിച്ച് ഇതുവരെ പൊലീസിന് യാതൊരു വിവരവും ഇല്ല. മുഖ്യമന്ത്രിയെ തട്ടിക്കൊണ്ടുപോയാലും ഇവിടെ ആരുമറിയില്ല. എന്തൊരു നാടാണിത്. കള്ളന്മാരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്. തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ ഇപ്പോള്‍ കള്ളന്മാരില്ല. കാരണം പിണറായി ഭരിക്കുന്നത് കൊണ്ട് അവരെല്ലാം ഇപ്പോള്‍ കേരളത്തിലാണ്.', രമേശ് ചെന്നിത്തല പറഞ്ഞു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക