News Desk

2021-03-10 09:47:22 pm IST
കോട്ടയം: സി.പി.ഐ.എം പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമായ കുറ്റ്യാടി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചില്ല. ഇതുനുപുറമെയാണ് മത്സരിക്കുന്ന മറ്റിടങ്ങളിലെ സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചത്.

പാലായില്‍ ജോസ് കെ മാണിയാണ് സ്ഥാനാര്‍ഥി. ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, പിറവത്ത് സിന്ധുമോള്‍ ജേക്കബും മത്സരിക്കും. ചങ്ങാനാശേറിയില്‍ ജോബ് മൈക്കിള്‍, പൂഞ്ഞാറില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, തൊടുപുഴയില്‍ കെഎ ആന്റണി, കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജ് എന്നിവര്‍ മത്സരിക്കും.

പുറമെ, പെരുമ്പാവൂരില്‍ ബാബു ജോസഫ്, റാന്നിയില്‍ പ്രമോദ് നാരായണന്‍, ചാലക്കുടിയില്‍ ഡെന്നീസ് ആന്റണി, ഇരിക്കൂറില്‍ സജി കുറ്റിയാനിമറ്റം എന്നിവരാണ് സ്ഥാനാര്‍ഥികള്‍.  ആകെ 12 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന കുറ്റ്യാടി സീറ്റിലെ സ്ഥാനാര്‍ത്ഥിയെ സി.പി.ഐ.എമ്മുമായി കൂടിയാലോചിച്ച ശേഷം പിന്നീട് പ്രഖ്യാപിക്കാനാണ് തീരുമാനമെന്നാണ് വിവരം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top