കുവൈത്ത് സിറ്റി: മാന്‍പവര്‍ മന്ത്രാലയത്തിന്റെ രേഖകള്‍ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ച ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നതിന് ശേഷം 25,565 ഇടപാടുകള്‍ നടന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 12ന് ആണ് വെബ്സൈറ്റ് ആരംഭിച്ചത്.
വെബ്സൈറ്റ് ആരംഭിച്ചതിനുശേഷം ആദ്യ ആഴ്ച്ചയില്‍ തന്നെ കുവൈത്ത് 1774 പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയതായും സ്ഥിതിവിവരക്കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 127 വര്‍ക്ക് പെര്‍മിറ്റുകള്‍ തൊഴിലാളികളുടെ മരണം മൂലവും 561 വര്‍ക്ക് പെര്‍മിറ്റുകള്‍ തൊഴിലാളികള്‍ വിദേശത്ത് കുടുങ്ങിയതിനാലും അവരുടെ റെസിഡന്‍സി പുതുക്കാതെ കാലഹരണപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് റദ്ദാക്കിയത്. കൂടാതെ 10,461 പ്രവാസികള്‍ അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി.
ക്രമേണ വൈവിധ്യമാര്‍ന്ന ഓണ്‍ലൈന്‍ സേവനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഒരു സംരംഭത്തിന്റെ ഭാഗമായാണ് പുതിയ സംവിധാനത്തിന്റെ സമാരംഭമെന്ന് മാന്‍പവര്‍ അതോരിറ്റി പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ പറഞ്ഞു. വെബ്സൈറ്റ് വഴി മാത്രം ഇടപാടുകള്‍ നടത്താനും അന്വേഷണങ്ങള്‍ നടത്താനും ബിസിനസ്സ് ഉടമകളോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെവാട്സ്ആപ്പ്ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക