News Desk

2021-02-16 08:09:55 pm IST

കുവൈത്ത് സിറ്റി: നാലു ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ച് കുവൈത്ത്. ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 

ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്ച വരെയാണ് അവധി. മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും അവധിക്ക് ശേഷം മാര്‍ച്ച് ഒന്നിന് പ്രവര്‍ത്തനം പുനരാരംഭിക്കും. 

അവധി സംബന്ധിച്ച് സിവില്‍ സര്‍വീസസ് കമ്മീഷന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭയുടെ പ്രതിവാര യോഗത്തിലാണ് അംഗീകാരം നല്‍കിയത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top