News Desk

2021-05-04 06:27:30 pm IST
കുവൈത്ത് സിറ്റി: വാക്സിന്‍ സ്വീകരിക്കാത്ത പൗരന്മാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നടപടി. യാത്രാ നിരോധനം ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരും.

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. രണ്ടാം ഡോസ് വാക്സിന്‍ വിതരണത്തിന് വാക്സിന്‍ ക്ഷാമം നേരിടുന്നതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താമസക്കാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് കുവൈത്ത് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്. 

ഫൈസറിന്റെ ആദ്യ ഡോസ് എടുത്തവര്‍ക്ക് രണ്ടാം ഡോസിന് ആറാഴ്ച വരെ കാത്തിരിക്കണം. ആസ്ട്രാസെനേക്ക വാക്സിന്‍ എടുത്തവര്‍ക്ക് നാല് മാസം വരെ കാത്തിരിക്കണം. ഏതെങ്കിലും കാരണത്താല്‍ രണ്ടാമത്തെ ഡോസ് കിട്ടാതെ വരുന്നവര്‍ക്ക് വിലക്ക് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. 

അതേസമയം, രാജ്യത്തേയ്ക്ക് പ്രവേശിക്കുന്നതിന് പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. 10 ദിവസം മുമ്പാണ് ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ കുവൈത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top