കുവൈത്ത് സിറ്റി: പാര്‍ലമെന്റായ 'മജ്ലിസ് അല്‍ ഉമ്മ' പിരിച്ചു വിടുന്നു. പൊതു തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ അമീര്‍ ശൈഖ് നവാഫ് അല്‍ അഹമ്മദ് അസ്സ്വബാഹ് ആഹ്വാനം ചെയ്തു. പാര്‍ലമെന്റും സര്‍ക്കാരും തമ്മിലുള്ള ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ് സഭ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.
അതേസമയം, രാജ്യത്തോട് രാഷ്ട്രീയ സംഭവവികാസങ്ങളെ കുറിച്ച് സംസാരിക്കാന്‍ കിരീടാവകാശിയും ഡെപ്യൂട്ടി അമീറുമായ ശൈഖ് മിശ്അല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ അദ്ദേഹം ചുമതലപ്പെടുത്തുകയും ചെയ്തു. രാഷ്ട്രത്തിന്റെ സുസ്ഥിരതയും പുരോഗതിയും ലക്ഷ്യം വെച്ച് പാര്‍ലമെന്റ് പിരിച്ചുവിടാന്‍ അമീര്‍ തീരുമാനിച്ചതായും ഇതുസംബന്ധിച്ച ഉത്തരവ് വരുന്ന മാസങ്ങളില്‍ ഉണ്ടാകുമെന്നും ശൈഖ് മിശ്അല്‍ പറഞ്ഞു.
നിലവില്‍ രാജ്യത്ത് കാവല്‍ മന്ത്രിസഭയാണ് തുടരുന്നത്. പാര്‍ലമെന്റുമായുള്ള പ്രശ്നങ്ങളാണ് മന്ത്രിസഭയുടെ രാജിയിലേക്ക് നയിച്ചത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക