News Desk

2021-03-18 04:49:24 pm IST
കുവൈത്ത് സിറ്റി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസര്‍ അല്‍ മുഹമ്മദ് അസ്സബാഹ് ഇന്നലെ ഇന്ത്യയിലെത്തി.  കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി അദ്ദേഹം ഇന്ന് കൂടികാഴ്ച നടത്തും.

കുവൈത്ത് വിദേശകര്യ മന്ത്രിയുമായുള്ള കൂടികാഴ്ച വലിയ പ്രതീക്ഷയോടെയാണ് പ്രവാസികള്‍ ഉറ്റു നോക്കുന്നത്. അവധിക്ക് നാട്ടില്‍ വന്ന് തിരിച്ചു പോകാന്‍ സാധിക്കാത്ത പ്രവാസികളുടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ വ്യക്തമാക്കിയിരുന്നു.

നിരവധി പ്രവാസികളാണ് കുവൈത്തിലെ വിദേശികളുടെ പ്രവേശന വിലക്ക് മൂലം നാട്ടില്‍ കുടുങ്ങിയിരിക്കുന്നത്. പലരുടേയും ജോലി നഷ്ടപ്പെട്ടു. പുതിയ വിസയില്‍ പോകാന്‍ തയ്യാറായിരിക്കുന്നവര്‍ക്ക് വലിയ പ്രശ്‌നമായിരിക്കുകയാണ് വിദേശികളുടെ പ്രവേശന വിലക്ക്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top