കുവൈത്ത് സിറ്റി: രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും കര്‍ഫ്യു പ്രഖ്യാപിക്കുന്നതായി കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന കുവൈത്ത കാബിനറ്റ് യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി.
രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ കരുതി ലോക്ഡൗണ്‍ നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവെങ്കിലും നിലവിലെ സാഹചര്യങ്ങള്‍ വെച്ച് കര്‍ഫ്യു തുടരാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.
നാളെ രാവിലെ മുതല്‍ ഈമാസം അവസാനം വരെ ലോക്ഡൗണ്‍ തുടരാനും കര്‍ഫ്യു നടപ്പാക്കാനുമാണ് തീരുമാനം. കുവൈത്ത് പത്രമായ അല്‍ ക്വബ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ALSO WATCH