News Desk

2021-05-03 02:06:22 pm IST
കുവൈത്ത് സിറ്റി: അടിയന്തര ചികിത്സക്കായി ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖയില്ലെങ്കിലും ചികിത്സ നല്‍കണമെന്ന് നിര്‍ദ്ദേശം നല്‍കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. സര്‍ക്കാര്‍ ആശുപത്രികള്‍ക്കാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

രോഗിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടായ ശേഷം മാത്രമേ അവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കാവുള്ളൂയെന്നും മന്ത്രാലയം അറിയിച്ചു. തിരിച്ചറിയല്‍ രേഖയില്ലാത്ത ചില ഗാര്‍ഹിക വിസകളില്‍ എത്തുന്നവര്‍ക്ക് ഇതുവലിയ സഹായം ആയിരിക്കുമെന്നും മന്ത്രാലം പറഞ്ഞു. പലരും ഇത്തരത്തില്‍ ആശുപത്രിയില്‍ എത്തിയത് കാരണം ആണ് അധികൃതര്‍ ഇങ്ങനെ ഒരു തീരുമാനം സ്വീകരിച്ചത്.

സാധാരണ ഐ.ഡി സമര്‍പ്പിച്ചാല്‍ മാത്രമേ ആശുപത്രിയില്‍ ചികിത്സ നല്‍ക്കുകയുള്ളു. എന്നാല്‍ കൊവിഡ് സാഹചര്യം ആയതിനാല്‍ അടിയന്തര ചികിത്സ നല്‍കേണ്ട ഘട്ടം ഇപ്പോള്‍ ഉള്ളത് കൊണ്ട് ചികിത്സ നല്‍കുക എന്നത് ഉത്തരവാദിത്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Tags :
Kuwait MOH
Top