News Desk

2021-03-29 06:32:12 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ഇന്ത്യന്‍ പ്രവാസി മരിച്ചു. കുവൈത്തിലെ സാല്‍മിയയില്‍ ആണ് സംഭവം. കെട്ടിടത്തില്‍ നിന്ന് ചാടിയ അയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. 

ഇയാള്‍ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് അയാളുടെ ഭാര്യ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് അയാള്‍ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. സംഭവം ആത്മഹത്യയാണെങ്കിലും അന്വേഷണം തുടരുകയാണ്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top