Breaking News
ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം തു​ട​രു​ന്നു: മ​ര​ണ​സം​ഖ്യ മൂ​ന്നാ​യി | #MeToo: ഹോ​ളി​വു​ഡ് നി​ര്‍​മാ​താ​വ് ഹാ​ര്‍​വി വെ​യ്ന്‍​സ്റ്റീ​ന്‍ കു​റ്റ​ക്കാ​ര​ന്‍ | ഖത്തർ -ടുണീഷ്യൻ ബന്ധം വളരെ ശക്തമാണ്: അമീർ | കൊറോണ വൈറസ്: അധിക സുരക്ഷ നടപടികളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം | ടി20 വനിതാ ലോകകപ്പില്‍ ഇന്ത്യക്ക് 18 റണ്‍സ് വിജയം | ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ |
2019-08-03 01:46:26pm IST

കുവൈത്ത് : കുവൈത്തിലെ ഇറാഖ് അധിനിവേശത്തിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് 29 വയസ്സ് തികയുന്നു. അധിനിവേശത്തിന്റെ ഈ ഓര്‍മ്മ ദിനത്തില്‍ രാജ്യത്തോടുള്ള കൂറും സ്‌നേഹവും ഉറപ്പിക്കാന്‍ ഓരോ പൗരനും സാധിക്കണമെന്ന് പാര്‍ലിമെന്റ് സ്പീക്കര്‍ മര്‍സൂഖ് അല്‍ഗാനിം ആഹ്വാനം ചെയ്തു.

ഇറാഖി പട്ടാളം 1990 ആഗസ്റ്റ് 2നായിരുന്നു കുവൈത്തിലേക്ക് പ്രവേശിച്ചത്. 2231 പേരെ ഇറാഖ് സൈന്യം കൊന്നതായാണ് കണക്ക്. നാല് ലക്ഷം കുവൈത്തി പൗരന്‍മാരാണ് അധിനിവേശ കാലയളവില്‍ കുവൈത്തില്‍ നിന്നും പലായനം ചെയ്തത്. 

നിരവധി പേര്‍ തടവുകാരായി കാണാതായി ഇവരെ കുറിച്ച് ഇപ്പോഴും വ്യക്തമായ കണക്കുകളില്ല. പുലര്‍ച്ചെ രണ്ടു മണിയോടെ 700 പട്ടാള ടാങ്കുകളാണ് രാജ്യാതിര്‍ത്തികള്‍ കടന്ന് കുവൈത്തിലേക്ക് ഇരച്ചുകയറിയത്. രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സായ 639 എണ്ണക്കിണറുകളാണ് ഇറാഖ് സൈന്യം തീയിട്ട് നശിപ്പിച്ചത്.

കുവൈത്തിനെ ഇറാഖിന്റെ പത്തൊമ്പതാമത്തെ പ്രവിശ്യയാക്കണ സദ്ദാം ഹുസൈന്റെ ആഗ്രഹത്തിനുമേല്‍, അമേരിക്കന്‍ നേതൃത്വത്തിലുള്ള 32 രാജ്യങ്ങള്‍ ചേര്‍ന്ന സഖ്യസേനയായിരുന്നു കുവൈത്തിനെ മോചിപ്പിക്കാന്‍ രംഗത്തെത്തിയത്. ഐക്യരാഷ്ട്രസഭയുടെയും സഖ്യസേനയുടെയും ഇടപെടലിലൂടെ സദ്ദാമിന്റെ സേനയെ കുവൈത്തില്‍ നിന്ന് തുരത്തി. ജനുവരി 26-ന് കുവൈത്ത് മോചിപ്പിക്കപ്പെട്ടു.  


Top