Breaking News
ചേലാകര്‍മ്മം; ഈജിപ്തില്‍ 12 വയസുകാരി കൊല്ലപ്പെട്ടു, മാതാപിതാക്കളും ഡോക്ടറും അറസ്റ്റില്‍ | ഗള്‍ഫിലും ഏഷ്യന്‍ രാജ്യങ്ങളിലേക്കും കൊറോണ വൈറസ് വ്യാപിക്കുന്നു; ഇറാന്റെ അതിര്‍ത്തിയടച്ചു | ഖത്തറുമായി ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ച അനുഭവം പങ്കുവെയ്ക്കാനൊരുങ്ങി ജപ്പാൻ | ഡല്‍ഹിയില്‍ ക്രമസമാധാനം പുനസ്ഥാപിക്കണമെന്ന് അമിത് ഷായോട് അരവിന്ദ് കെജ്രിവാള്‍ | പൊതു സേവനങ്ങള്‍ക്കായി ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം ഏകീകൃത ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ആരംഭിച്ചു | ആണവ കരാറുമായി യൂറോപ്യന്‍ യൂണിയന്‍ സഹകരിക്കണമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി | ആരോഗ്യ നഗരം പദ്ധതി: ഖത്തർ പൊതുജനാരോഗ്യ മന്ത്രി ചർച്ച ചെയ്തു | ഉപേക്ഷിക്കപ്പെട്ട ബോട്ടുകൾ നീക്കം ചെയ്യുന്നതിനായി അൽ വക്ര നഗരസഭയിൽ ക്യാംപെയ്ൻ | ഖ്വാസിം അല്‍ റയ്മിയുടെ മരണം അല്‍-ഖ്വയ്ദ സ്ഥിരീകരിച്ചുവെന്ന് റിപ്പോര്‍ട്ട് | ഈജിപ്തിലെ അല്‍ സീസി ഭരണകൂടത്തെ വിമർശിച്ചതിന് അറസ്റ്റിലായ പാട്രിക് ജോർജ് സാകിയുടെ തടവ് നീട്ടി |
2019-08-29 11:17:22am IST

കുവൈറ്റ്‌: ലോകത്തിലെ ഏറ്റവും മികച്ച ഇലക്ട്രിക് കാര്‍ വിപണിയാകാനൊരുങ്ങി കുവൈറ്റ്. അടുത്ത വര്‍ഷം മുതല്‍ കുവൈറ്റിലെ നിരത്തുകളിലേക്ക് ഇലക്ട്രിക് കാറുകളെത്തും. ഇതിനു മുന്നോടിയായി മികച്ച സജ്ജീകരണങ്ങളാണ് രാജ്യത്തൊരുങ്ങുന്നത്.

ഹൈബ്രിഡ് സെമി ഇലക്ട്രിക്, ഫുള്‍ ഇലക്ട്രിക് വാഹനങ്ങളാണ് കുവൈറ്റ് വിപണിയിലെത്തിക്കുക. വിവിധ മേഖലകളില്‍ ചാര്‍ജിങ് പോയിന്റുകളും ഏര്‍പ്പെടുത്തും. ഇന്ധന വില, റീചാര്‍ജിങ് യൂണിറ്റുകളിലെ വൈദ്യുതി നിരക്ക് തുടങ്ങിയ പലതും സര്‍ക്കാരുമായി ബന്ധപ്പെട്ടവയാണ്.

അന്തരീക്ഷ മലിനീകരണം കുറഞ്ഞ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പരിസ്ഥിതി അഥോറിറ്റി, വൈദ്യുതിജലം മന്ത്രാലയം, വ്യവസായ അഥോറിറ്റി എന്നിവ സഹകരിച്ചാണ് കുവൈറ്റ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌കരിക്കുന്നത്. 

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനങ്ങളാണ് ഗുണകരമെന്ന നിലപാടാണ് അധികൃതര്‍ക്കുമുള്ളത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 5 ശതമാനമെങ്കിലും ഇലക്ട്രിക് വാഹനങ്ങളുടെ റീ ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്ക് നല്‍കാന്‍ വൈദ്യുതി മന്ത്രാലയമാണ് സംവിധാനം ഒരുക്കുന്നത്.

Top