News Desk

2021-02-24 12:45:40 pm IST
ദോഹ: നാളെ ദേശീയ ദിനം ആഘോഷിക്കുന്ന കുവൈത്ത് ജനതക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഖത്തറിലെ സബാഹ് അല്‍ അഹമ്മദ് അതിവേഗ പാതയില്‍ അലങ്കാര പണികള്‍ പൂര്‍ത്തിയായി. 

ഖത്തര്‍ പ്രാദേശിക പത്രമാണ് സബാഹ് അല്‍ അഹ്മദ് കോറിഡോറിലെ കുവൈത്ത്- ഖത്തര്‍ പതാകകള്‍ അടക്കമുള്ള അലങ്കാര പണികളെക്കുറിച്ച് ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

മുന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ ആദരവാര്‍ത്ഥമാണ് ഖത്തറിലെ അതിവേഗ കോറിഡോറിന് ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് എന്ന നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. 

ഖത്തറും കുവൈത്തും തമ്മിലെ ഉഭയകക്ഷി ബന്ധത്തിന്റെ മതിപ്പ് വര്‍ധിപ്പിക്കുന്നതാണ് ഷെയ്ഖ് സബാഹ് കോറിഡോറിലെ അലങ്കാര പണികള്‍ എന്ന് പ്രാദേശിക പത്രം ചൂണ്ടിക്കാട്ടി. 

ഷെയ്ഖ് സബാഹ് റോഡിലൂടെ അലങ്കാര പണികള്‍ക്കിടയിലൂടെയുള്ള ഒരു വാഹന യാത്രയും വീഡിയോ സഹിതം പത്രം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top