News Desk

2021-03-25 09:05:00 pm IST
കുവൈത്ത് സിറ്റി: 60 വയസ് തികഞ്ഞ പ്രാവാസികള്‍ക്ക് രാജ്യത്ത് നിയമനം ഇല്ലെന്ന് കുവൈത്ത്. താമസാനുമതി പുതുക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഉത്തരവില്‍ ഭേദഗതി വരുത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടാണ് കുവൈത്ത് പബ്ലിക് അതോറിറ്റിയുടെ ഔദ്യോഗിക സൈറ്റ് വ്യക്തമാക്കി.

അറുപത് കഴിഞ്ഞ പ്രവാസികള്‍ക്ക് കുവൈത്തില്‍ തൊഴില്‍ നിയമനം നല്‍കില്ലെന്ന ഉത്തരവ് നിരോധിച്ചെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്ത. ഈ ഉത്തരവ് 2021 ജനുവരി ഒന്ന് മുതല്‍ ഒരു ഭേദഗതി ഇല്ലാതെ പ്രാബല്യത്തില്‍ വന്നെന്ന് സ്ഥിരീകരിക്കുന്നു. എല്ലാ അവകാശവാദങ്ങളും തികച്ചും അടിസ്ഥാനരഹിതമാണ്. തൊഴില്‍ കമ്പോളവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും ഭേദഗതിയും അതോറിറ്റി പുറപ്പെടുവിക്കുകയും അതിന്റെ ഔദ്യോഗിക സൈറ്റുകളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും, അധികൃതര്‍ വ്യക്തമാക്കി.

പ്രീ- യൂണിവേഴ്സിറ്റി ബിരുദമുള്ള 60 വയസ്സ് പ്രായമുള്ള പ്രവാസികള്‍ക്കുള്ള വിലക്ക് ജനുവരി മുതലാണ് കുവൈത്ത് നടപ്പാക്കാന്‍ തുടങ്ങിയത്. വിലക്ക് മൂലം 70,000 ത്തിലധികം പ്രവാസി തൊഴിലാളികള്‍ ഈ വര്‍ഷം കുവൈത്ത് വിടാന്‍ ഒരുങ്ങുന്നതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ജനസംഖ്യാപരമായ സന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളുടെ ഭാഗമായി വിദേശികളെ നിയമിക്കുന്നത് കുറയ്ക്കുന്നതിനുള്ള നടപടികള്‍ കുവൈത്ത് അടുത്തിടെ പുറത്തിറക്കിയിരുന്നു. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top