News Desk

2021-03-23 04:48:30 pm IST
കൊച്ചി: കുവൈത്ത് നഴ്‌സിംഗ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസില്‍ മാത്യു ഇന്റര്‍നാഷണല്‍ റിക്രൂട്ടിംഗ് ഏജന്‍സിയുടെ ഏഴരക്കോടിയുടെ സ്വത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. 

കുവൈത്തിലേക്ക് അമിത തുക ഈടാക്കി നഴ്‌സുമാരെ നിയമിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ ഉടമകളായ പി.ജെ. മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവരുടെ സ്വത്താണ് കണ്ടുകെട്ടിയിരിക്കുന്നത്.

കേരളത്തിലും മറ്റുമായി 20,000 രൂപ മാത്രം ഈടാക്കി നിയമനം നടത്തേണ്ടിടത്ത് രണ്ടു ലക്ഷം രൂപ വരെ ഈടാക്കി 900ത്തിലധികം നഴ്‌സുമാരെ കുവൈത്തില്‍ കൊണ്ടുപോയെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. ഇത്തരത്തില്‍ ശേഖരിച്ച 205 കോടി രൂപ ഹവാലയായി കുവൈത്തില്‍ എത്തിച്ചെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ.ഡി നടപടി. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top