News Desk

2021-04-12 05:10:31 pm IST
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇതര മതസ്ഥര്‍ക്ക് അവരവരുടെ ആചാരപ്രകാരം മൃതദേഹം സംസ്‌കരിക്കാന്‍ അനുമതി. എന്നാല്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിനു വര്‍ഷങ്ങളായി നിലനില്‍ക്കുന്ന വിലക്ക് തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഫ്യൂണറല്‍ അഫേഴ്സ് ഡയറക്ടര്‍ ഡോ. ഫൈസല്‍ അല്‍ അവാദിയാണ് ഇക്കാര്യം വ്യക്തമമാക്കിയത്. കുവൈത്തിലെ മുസ്‌ലിം ഇതര മതവിഭാഗങ്ങള്‍ക്ക് അവരവരുടെ മതാചാര പ്രകാരം മൃതദേഹ സംസ്‌കാരത്തിന് അനുമതിയുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ വൈദ്യുതി ഉപയോഗിച്ചോ മറ്റോ ദഹിപ്പിപ്പിക്കുന്നതിന് 1980 മുതല്‍ രാജ്യത്തുള്ള വിലക്ക് ഇപ്പോഴും നിലനില്‍ക്കുന്നതായും ഫൈസല്‍ അല്‍ അവാദി പറഞ്ഞു.

ജാതിമത വ്യത്യാസമില്ലാതെ മൃതദേഹങ്ങളും ബഹുമാനിക്കപ്പെടണമെന്ന ഇസ്ലാമിക അധ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് വിലക്ക്. ഹിന്ദു, ബുദ്ധ മത വിശ്വാസികളുടെ ഭാഗത്തു നിന്ന് ദഹിപ്പിക്കുന്നതിനായി അപേക്ഷകള്‍ ലഭിച്ചെങ്കിലും മുനിസിപ്പാലിറ്റി നിരാകരിക്കുകയായിരുന്നു. 

അതേസമയം,  കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശ്മശാനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൃതദേഹ ശുദ്ധീകരണത്തിന് മൂന്ന് പേര്‍ക്കും സംസ്‌കാര ചടങ്ങുകളില്‍ ബന്ധുക്കളായ ഇരുപതു പേരെയുമാണ് അനുവദിക്കുന്നത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top