ദോഹ: കുവൈത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ദോഹയില്‍ ഉദ്ഘാടനം ചെയ്ത ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അതിവേഗ കോറിഡോറിന്റെ ചടങ്ങുകള്‍ക്ക് ശേഷം കുവൈത്ത ഉപ പ്രധാനമന്ത്രി ജാബിര്‍ അല്‍ അലി അല്‍ സബാഹ് ദോഹയില്‍ നിന്നും മടങ്ങി.
കുവൈത്ത് പ്രതിരോധ മന്ത്രികൂടിയായ ഷെയ്ഖ് ജാബിറിനെ യാത്രയയക്കാന്‍ ഖത്തര്‍ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ കുവൈത്തിലെ ഖത്തര്‍ സ്ഥാനപതി ഹഫീസ് മുഹമ്മദ് അല്‍ അജാമി എന്നിവരും എത്തിച്ചേര്‍ന്നിരുന്നു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക