Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |

കുവൈറ്റ്: ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിച്ച് നല്‍കാത്ത സ്‌പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ഒരുങ്ങി കുവൈറ്റ്.

മാന്‍ പവര്‍ അതോറിറ്റിയാണ് സ്‌പോണ്‍സര്‍മാരെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാര്‍ഹിക മേഖലയില്‍ നിന്ന് നിരവധി പരാതികള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഗാര്‍ഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട അവകാശ നിഷേധങ്ങള്‍, വേതനം നല്‍കാതിരിക്കല്‍, പീഡനം തുടങ്ങി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. ഒരു സ്‌പോണ്‍സര്‍ക്കെതിരെ നിരവധി തവണയാണ് പരാതികള്‍ ലഭിക്കുന്നത്.

ഇത്തരത്തില്‍ നിരവധി തൊഴിലാളികളില്‍ നിന്ന് പരാതി ലഭിക്കുന്ന സാഹചര്യത്തിലാണ് സ്‌പോണ്‍സര്‍മാരെയും റിക്രൂട്‌മെന്റ് ഓഫീസുകളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി റിക്രൂട്‌മെന്റ് അനുമതി നിഷേധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്.

സ്വാകാര്യ തൊഴില്‍ മേഖലയില്‍ നിലവില്‍ ബ്ലാക്ക് ലിസ്റ്റിങ് സംവിധാനം ഫലപ്രദമായി നടക്കുന്നുണ്ട്. തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച കാണിക്കുന്ന സ്ഥാപനങ്ങളുടെ ഫയലുകള്‍ മരവിപ്പിച്ച് റിക്രൂട്‌മെന്റ് വിളിക്കുകയാണ് സ്വകാര്യമേഖലയില്‍ ചെയ്തു വരുന്നത്. സമാന സംവിധാനം ഗാര്‍ഹിക മേഖലയിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്നും മാന്‍പവര്‍ അതോറിറ്റി ഡയറക്ടര്‍ പറഞ്ഞു.

Top