News Desk

2021-04-01 07:27:22 pm IST
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് ആര്‍ട്ടിക്കിള്‍ 19 റെസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നത് ആരംഭിച്ചതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വാണിജ്യ മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ഒരു നിക്ഷേപക റെസിഡന്‍സി കൈവശമുള്ള അല്ലെങ്കില്‍ വാണിജ്യ ബിസിനസില്‍ ഒരു വിദേശ പങ്കാളിയായ പ്രവാസികള്‍ക്ക് ഈ തീരുമാനം ബാധകമാണ്.

വര്‍ക്ക് പെര്‍മിറ്റുകള്‍ കൈമാറുന്നതിനായി സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ സ്വകാര്യ മേഖലയിലേക്ക് മാറ്റാന്‍ കഴിയുമെന്നും ഈ മാസം ആദ്യം പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം) പ്രഖ്യാപിച്ചു. മന്ത്രാലയങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഏജന്‍സികളിലും പൊതു സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍, ആശ്രിത വിസയിലുളളവര്‍ ഉള്‍പ്പെടെയുളളവര്‍ വര്‍ക്ക് പെര്‍മിറ്റ് കൈമാറാന്‍ യോഗരാണെന്ന് മാന്‍പവര്‍ അതോറിറ്റി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. 

അതേസമയം, സര്‍ക്കാര്‍ കരാറുകളിലും ചെറുകിട ഇടത്തരം സംരംഭങ്ങളിലും ജോലി ചെയ്യുന്നുവര്‍ക്ക് വിസ കൈമാറാന്‍ സാധിക്കില്ല. നിലവില്‍ കുവൈത്തിലെ പ്രവാസികള്‍ക്കും അവരുടെ മുന്‍ തൊഴില്‍ ദാതാവിന്റെ അംഗീകാരത്തിനും മാത്രമെ ഈ തീരുമാനം ബാധകമാവുകയുള്ളു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top